12:45am 11 November 2026
NEWS
ജില്ല നബിദിന റാലിയും, ഉലമ കോൺഫറൻസും നാളെ (26.08.2025)
25/08/2025  08:21 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജില്ല നബിദിന റാലിയും, ഉലമ കോൺഫറൻസും നാളെ 26 08 2025

കൊച്ചി: കേരള മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ലാ  കമ്മിറ്റിയുടെ നേതൃത്വത്തിൽ  നടക്കുന്ന ഇരുപതാമത്  ഹുബ്ബ് റസൂൽ കോൺഫറൻസിന്റെ ഭാഗമായി  നടക്കുന്ന ജില്ലാ ഉലമ കോൺഫറൻസ് നാളെ  രാവിലെ 9 മണി മുതൽ  മുട്ടം ജമാഅത്ത്   ഓഡിറ്റോറിയത്തിൽ നടക്കും. കൂറ്റമ്പാറ  അബ്ദുറഹ്മാൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് വർഷം തോറും നടന്നുവരുന്നതും ആയിരങ്ങൾ പങ്കെടുക്കുന്ന ജില്ലാ നബിദിന റാലി നാളെ വൈകിട്ട് 4 മണിക്ക്  ആലുവ പുളിഞ്ചോട് ജംഗ്ഷനിൽ നിന്നാരംഭിച്ചു  ആലുവ ടൗൺ  ഹാളിനുമുന്നിൽ സമാപിക്കും.  സമ്മേളനത്തിൽ നാസറുദ്ദീൻ സഖാഫി കോട്ടയം മുഖ്യപ്രഭാഷണം നടത്തുംവി എച്ച് അലി ദാരിമി, സയ്യിദ് സി ടി ഹാഷിം തങ്ങൾ, ഇ എം ജലാലുദ്ധീൻ അഹ്സനി, എം പി അബ്ദുൽ ജബ്ബാർ സഖാഫി, മുഹമ്മദ്‌ ഫിറോസ് അഹ്സനി, ഇ ബി അബ്ദുറഹ്മാൻ സഖാഫി, സി എ ഹൈദ്രോസ് ഹാജി, കെ എസ് എം ഷാജഹാൻ സഖാഫി, ഷാജഹാൻ ബാഖവി, അഷ്‌റഫ്‌ സഖാഫി, സലിം അൽ ഹസനി, വി കെ ജലാൽ, മീരാൻ  സഖാഫി, അഷ്‌റഫ്‌ സഖാഫി, സലിം അൽ ഹസനി, ജമാൽ സഖാഫി, സിദ്ധീഖ് അശ്‌ അരി, അബ്ദുള്ള നദ്‌വി, ഡോ.എ ബി അലിയാർ, നൗഫൽ സഖാഫി, മുഹമ്മദ്‌  ഹിജാസ് തുടങ്ങിയവർ സംബന്ധിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img